NEWS
മേഖലാ ചലച്ചിത്രോത്സവം റീൽസ് മത്സരം നടത്തുന്നു
29/07/2025 09:33 PM IST
നാസർ
കോഴിക്കോട് : മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം നടത്തുന്നു. ചലച്ചിത്രോത്സവവും കോഴിക്കോടിൻ്റെ സിനിമാ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിഷയത്തിന് ഊന്നൽ നൽകി തയ്യാറാക്കുന്ന റീലുകൾ സ്വന്തം സോഷ്യൽ മീഡിയ ഹാൻ്റിലുകളിൽ പങ്കുവെച്ച ശേഷം ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്. എഫ് കെയുടെയും പേജുകളിൽ ഹാഷ് ടാഗ് ചെയ്ത ശേഷം 9400416002 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യേണ്ടതാണ്. ഓഗസ്ത് 11 ന് രാവിലെ 11 മണി വരെയുള്ള എൻട്രികൾ പരിഗണിക്കും. ചലച്ചിത്രോത്സവത്തിൻ്റെ ലോഗോയും ചലച്ചിത്രങ്ങളുടെ വിവരങ്ങളും ഐ.എഫ്. എഫ്. കെയുടെ വെബ് സൈറ്റിൽ ലഭ്യാമാണ്. റീച്ചിൻ്റേയും ഗുണനിലവാരത്തിൻ്റേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന റീലുകൾക്ക് ചലച്ചിത്രോത്സവ സമാപന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











